അർജുന്റെ കുടുംബത്തെ ഈശ്വർ മാൽപെ സന്ദർശിച്ചു
കോഴിക്കോട് ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ ഗംഗാവലി പുഴയിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ കുടുംബത്തെ കർണാടകത്തിലെ മുങ്ങൽ വിദഗ്‌ധൻ ഈശ്വർ മാൽപെ സന്ദർശിച്ചു. അർജുന്റെ അച്ഛൻ പ്രേമൻ, അമ്മ ഷീല, ഭാര്യ കൃഷ്‌ണപ്രിയ എന്നിവരുമായി സംസാരിച്ചു. തിരച്ചിലിനെക്കുറിച്ചും നദിയിലിറങ്ങാൻ അനുമതി നൽകാത്തതിനെക്കുറിച്ചും വിശദീകരിച്ചു. അർജുനെ കണ്ടെത്തുമെന്ന് അമ്മയ്ക്ക് ഉറപ്പുനൽകി. ‘‘ഷിരൂരിൽ വെള്ളത്തിലിറങ്ങാൻ അനുമതി ലഭിക്കുന്നില്ല. സ്വതന്ത്രമായി തിരച്ചിൽ നടത്താനുള്ള സൗകര്യമൊരുക്കണം. അർജുന്റെ വണ്ടിയുടെ ജാക്കിയും കയറും കിട്ടി. ഇനി കൈകൊണ്ട് കുഴിക്കാനാകില്ല. തിരച്ചിലിന് ഡ്രഡ്‌ജിങ് മെഷീൻ അതിവേഗം ലഭ്യമാക്കണം. ഇനിയും വൈകിയാൽ പ്രയാസമാകും.’’–- ഈശ്വർ മാൽപെ മാധ്യമങ്ങളോട് പറഞ്ഞു. Read on deshabhimani.com