ഫ്ലാഷ് മോബിൽ തകര്‍ത്താടി വയോധികര്‍



കൊച്ചി വയോജന ദിനത്തോടനുബന്ധിച്ച് ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ നേതൃത്വത്തിൽ അമ്മമാർ ഫ്ലാഷ്‌മോബ്‌ അവതരിപ്പിച്ചു. കേരള സാമൂഹ്യ സുരക്ഷാ മിഷൻ വയോമിത്രം പദ്ധതിയില്‍ അം​ഗങ്ങളായ വിവിധ നഗരസഭകളിലുള്ള 31 അമ്മമാർ ഇടപ്പള്ളി ലുലു മാളിൽ അവതരിപ്പിച്ച ഫ്ലാഷ്‍മോബ് 25 മിനിറ്റ്‌ നീണ്ടു. വയോജനങ്ങളുടെ ശാരീരിക മാനസിക സാമൂഹിക ആരോഗ്യം ഉറപ്പുവരുത്തുന്ന സർക്കാർ പദ്ധതിയാണ് വയോമിത്രം. കേരളത്തിൽ ആറ്‌ കോർപറേഷനുകളിലും 85 നഗരസഭകളിലും നാലു ബ്ലോക്ക് പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കുന്നുണ്ട്‌. ഫ്ലാഷ്‍മോബ് അവതരിപ്പിച്ച അമ്മമാർക്ക് ലുലു റീജണൽ ഡയറക്ടർ സാദിക് കാസിം, മീഡിയ കോ–-ഓർഡിനേറ്റർ എൻ ബി സ്വരാജ്, ലുലു മാൾ ജനറൽ മാനേജർ വിഷ്ണുനാഥ്, ഹൈപ്പർ മാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത് എന്നിവർ ചേർന്ന് ആദരിച്ചു. സാമൂഹിക സുരക്ഷാ മിഷൻ എറണാകുളം ജില്ലാ കോ–-ഓർഡിനേറ്റർ ദിവ്യ രാമകൃഷ്ണൻ സംസാരിച്ചു. Read on deshabhimani.com

Related News