പുരോഗമന കലാസാഹിത്യ സംഘത്തിന് പുതിയ ഭാരവാഹികള്‍: ഷാജി എൻ കരുൺ പ്രസിഡന്റ്



തിരുവനന്തപുരം > പുരോഗമന കലാസാഹിത്യ സംഘം, പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റായി ഷാജി എൻ കരുൺ, ജനറൽ സെക്രട്ടറിയായി ഡോ. കെ.പി മോഹനൻ, സംസ്ഥാന ട്രഷററായി  ടി. ആർ അജയൻ, സംസ്ഥാന സംഘടന സെക്രട്ടറിയായി എം.കെ മനോഹരൻ എന്നിവരെയാണ് തെരഞ്ഞെടുത്തത്. കണ്ണൂരിൽ നടന്ന പതിമൂന്നാം സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. Read on deshabhimani.com

Related News