മുന്നിലുള്ള ലക്ഷ്യം പുനരധിവാസം: ദുരന്തമുഖത്തെ എല്ലാവരുടെയും പ്രവര്‍ത്തനം പ്രശംസനീയം: ഇപി ജയരാജന്‍



തിരുവനന്തപുരം> വയനാട് ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാവിധ നടപടിയും സ്വീകരിച്ചുവെന്ന് ഇ പി ജയരാജന്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.  സേനയുടെ പ്രവര്‍ത്തനം പ്രശംസനീയം. പൊലീസ്, അഗ്‌നിശമനസേന തുടങ്ങി ദുരന്തമുഖത്ത് പ്രവര്‍ത്തിച്ച എല്ലാവരുടെയും പ്രവര്‍ത്തനം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും യുവജന പ്രസ്ഥാനങ്ങളും രംഗത്ത് ഉണ്ടായിരുന്നു. എല്ലാവരെയും പ്രശംസിക്കുന്നു. ദുരന്തത്തില്‍ കൃത്യമായ നടപടി സ്വീകരിച്ച മുഖ്യമന്ത്രിയെയും മന്ത്രിസഭയെയും എല്‍ഡിഎഫ് അഭിനന്ദിക്കുന്നു  പുനരധിവാസമാണ് ഇനി മുന്നിലുള്ള ലക്ഷ്യം. എല്ലാം മേഖലയില്‍ നിന്നുള്ളവരുടെയും സഹായം ഇതിനായി ലഭിക്കുന്നുണ്ട്.പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനിയും എല്ലാ സഹായവും ജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകണം.സര്‍ക്കാര്‍ ചില കാര്യങ്ങള്‍ ആലോചിച്ചിട്ടുണ്ട്. പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സാധിക്കുന്ന രീതിയില്‍ സര്‍ക്കാര്‍ ഉയര്‍ന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും ഇ പി വ്യക്തമാക്കി അതേസമയം മാലിന്യമുക്ത നവകേരളം ക്യാമ്പയിന്‍ ഒക്ടോബര്‍ 2 മുതല്‍ ആരംഭിക്കും. ലോകത്തിനു മാതൃകയാകുന്ന തരത്തില്‍ മാലിന്യമുക്ത നവകേരളം ആകണം കേരളം. ഇതിനായി എല്ലാവരെയും സഹകരിപ്പിച്ച് ഈ പ്രവര്‍ത്തനം പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  ജനകീയ ക്യാമ്പയിന്‍ സംഘടിപ്പിക്കും. ആറുമാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്‍ ആയിരിക്കും ഇത്. ഈ പ്രവര്‍ത്തനത്തില്‍ എല്ലാവരെയും പങ്കാളികളാക്കുമെന്നും ഇപി വ്യക്തമാക്കി.   Read on deshabhimani.com

Related News