ആദ്യമായി ഇപിഎഫ്‌ഒയിൽ അം​ഗമായാല്‍15,000 രൂപ



ന്യൂഡൽഹി തൊഴിൽ, നൈപുണ്യ വികസന മേഖലയിൽ ബജറ്റിൽ അഞ്ച്‌ പദ്ധതി. ആദ്യമായി ഇപിഎഫ്‌ഒയിൽ രജിസ്‌റ്റർ ചെയ്യുന്ന തൊഴിലാളിക്ക്‌ വർഷം 15,000 രൂപ വരെ മൂന്ന്‌ തുല്യ ഗഡുവായി ലഭിക്കും. ഉൽപ്പാദന മേഖലയിലെ സ്ഥാപനങ്ങളിൽ  ഇപിഎഫ്‌ഒ വിഹിതത്തിന്‌ ആനുപാതികമായി തൊഴിലാളിക്കും തൊഴിലുടമയ്‌ക്കും നാലു വർഷത്തേക്ക്‌ ആനുകൂല്യങ്ങൾ. പുതുതായി നൽകുന്ന ഓരോ തൊഴിലിനും പ്രതിമാസം 3,000 രൂപ വീതം രണ്ടു വർഷത്തേയ്‌ക്ക്‌ തൊഴിലുടമയ്‌ക്ക്‌ സബ്‌സിഡി. അഞ്ച്‌ വർഷത്തിനുള്ളിൽ 20 ലക്ഷം യുവജനങ്ങൾക്ക്‌ നൈപുണ്യ വികസന പരിശീലനം. 1000 ഐടിഐകൾ അപ്‌ഗ്രേഡ്‌ ചെയ്യും. അഞ്ച്‌ വർഷത്തിനകം ഒരു കോടി യുവജനങ്ങൾക്ക്‌ 500 പ്രമുഖ കമ്പനികളിൽ പ്രതിമാസം 5,000 രൂപ സ്‌റ്റൈപ്പൻഡോടെ ഒരു വർഷം നീളുന്ന പരിശീലനം. ഒറ്റത്തവണ സഹായമായി 6,000 രൂപയും. ഇതിന്റെ ചെലവ്‌ കമ്പനികൾ സാമൂഹ്യപ്രതിബദ്ധതാ ഫണ്ടിൽനിന്ന്‌ കണ്ടെത്തണം. Read on deshabhimani.com

Related News