പുല്‍വാമ അനുസ്‌മരണ പരിപാടിക്കൊപ്പം തീറ്റമത്സരവും വേണമെന്ന് കെഎസ്‌യു; ചോദ്യം ചെയ്‌ത എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം
കൊച്ചി > എറണാകുളം ലോ കോളേജില്‍ വിദ്യാര്‍ഥി യൂണിയന്‍ നടത്തിയ പരിപാടിക്കിടെ കെഎസ്‌യു അക്രമം. കോളേജ് യൂണിയന്‍ സംഘടിപ്പിച്ച പുല്‍വാമ ഭീകരാക്രമണ അനുസ്‌മരണ പരിപാടിക്കിടെയാണ് കെഎസ്‌യു സംഘര്‍ഷമുണ്ടാക്കിയത്. അക്രമത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. യൂണിയന്‍ പരിപാടി നടത്തുന്നിടത്ത് തീറ്റമത്സരം നടത്തുമെന്ന് കെഎസ്‌യു യൂണിറ്റ് കമ്മിറ്റി തീരുമാനിച്ചു. എന്നാല്‍ കോളേജ് യൂണിയന്‍ ഭാരവാഹികള്‍ ഇത് അനുവദിക്കാതായതോടെ പ്രകോപിതരായ കെഎസ്‌യു നേതാക്കള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. സംഭവത്തില്‍ നാല് കോളേജ് യൂണിയന്‍ പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കുപറ്റിയിട്ടുണ്ട്. വനിതാ പ്രതിനിധി പി കെ ജയലക്ഷ്‌മിയുടെ തോളെല്ലിന് പൊട്ടലുണ്ട്. ഭാരവാഹികളായ സി എം ആഷിഖിന് തലയ്ക്ക് പൊട്ടലും കെ പി അഭിലാഷിന്റെ മൂക്കിന്റെ പാലത്തിനും കൈവിരലിനും ഒടിവുണ്ട്. വിദ്യാര്‍ഥിനി ജയലക്ഷ്‌മി അജയകുമാറിനും ആക്രമണത്തില്‍ പരിക്കുപറ്റിയിട്ടുണ്ട്. നാലുപേരും എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കോളേജിന് പുറത്തുനിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആക്രമിക്കാനുണ്ടായിരുന്നെന്ന് എസ്എഫ്‌ഐ ആരോപിച്ചു. Read on deshabhimani.com