കൊറിയർ തടഞ്ഞുവച്ചെന്ന് പറഞ്ഞ് വ്യാജ കോൾ; ബുദ്ധിപരമായി രക്ഷപ്പെട്ട് മാലാ പാർവതി



കോഴിക്കോട് > അഭിനേത്രി മാലാ പാർവതിയ്ക്ക് തട്ടിപ്പു സംഘത്തിന്റെ ഫോൺ കോൾ. മുംബൈ പൊലീസിൽ നിന്നാണ്, കൊറിയർ തടഞ്ഞുവെച്ചിട്ടുണ്ടെന്നും പറഞ്ഞായിരുന്നു ഫോൺ വിളിച്ചത്. സംഘത്തിന്റെ വ്യാജ ഐഡി കാർഡിൽ അശോക സ്തംഭം കാണാതായതോടെയാണ് തട്ടിപ്പാണെന്ന് മനസിലായത്. പണം നഷ്ടപ്പെട്ടില്ലെന്ന് മാലാ പാർവതി അറിയിച്ചു. ഷൂട്ടിങ് കഴിഞ്ഞ് ഉറങ്ങി എഴുന്നേറ്റ ശേഷം രാവിലെ 10 മണിയോടെയായിരുന്നു കോൾ വന്നത്. കൊറിയർ പിടിച്ചുവെച്ചിട്ടുണ്ടെന്ന് പറഞ്ഞ് വിക്രം സിങ് എന്നയാൾ സംസാരിച്ചു. തന്റെ ആധാർ കാർഡ് ദുരുപയോഗം ചെയ്ത് തായ്വാനിലേക്ക് അനധികൃത സാധനങ്ങളടങ്ങിയ പാക്കേജ് പോയിട്ടുണ്ട് എന്നാണ് അവർ പറഞ്ഞത്. കൂടുതൽ വിവരങ്ങൾ ചോദിച്ചപ്പോൾ അഡ്രസും ബാങ്ക് വിവരങ്ങളടക്കം ചോദിച്ചറിഞ്ഞു. അഞ്ച് പാസ്പോർട്ട്, മൂന്ന് ബാങ്ക് ക്രെഡിറ്റ് കാർഡ്, ലാപ്ടോപ്പ്, 200 ഗ്രാം എംഡിഎംഎ എന്നിവ പാക്കേജിൽ ഉണ്ട്. താങ്കൾ 72 മണിക്കൂർ നിരീക്ഷണത്തിലാണെന്നും പറഞ്ഞു. സംശയം തോന്നി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുടെ കൈയിൽ ഫോൺ കൈമാറി. ഉടൻ കോൾ കട്ടാക്കുകയായിരുന്നുവെന്നും മാലാ പാർവതി പറഞ്ഞു.  Read on deshabhimani.com

Related News