കെ സുരേന്ദ്രന്റെ ബിരുദം വ്യാജം ; വിവരാവകാശ രേഖയിൽ പരീക്ഷ പാസായിട്ടില്ല



  കാസർകോട്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ പത്രികയ്‌ക്കൊപ്പം നൽകിയ സത്യവാങ്‌മൂലത്തിൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യത ബിരുദമെന്നത്‌ വ്യാജം.   കോഴിക്കോട്‌ സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ 1987 മുതൽ 90 വരെ ബിഎസ്‌സി രസതന്ത്രം വിദ്യാർഥിയായിരുന്ന സുരേന്ദ്രൻ പരീക്ഷ വിജയിച്ചുവെന്നാണ്‌ സത്യവാങ്‌മൂലത്തിൽ പറയുന്നത്‌. എന്നാൽ, കോഴിക്കോട്‌ സർവകലാശാലയിൽനിന്ന്‌ ലഭിച്ച വിവരാവകാശ രേഖയിൽ ബിരുദ പരീക്ഷ പാസായിട്ടില്ലെന്ന്‌ വ്യക്തമാക്കുന്നു. 94212 രജിസ്ട്രേഷൻ നമ്പറിലുള്ള സുരേന്ദ്രൻ കെ പരീക്ഷയിൽ തോറ്റവരുടെ പട്ടികയിലാണുള്ളത്‌. പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ആൻഡ്‌ ഡെപ്യൂട്ടി രജിസ്ട്രാറാണ്‌ വിവരാവകാശം വഴിയുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത്‌ മത്സരിക്കുമ്പോഴും വിദ്യാഭ്യാസ യോഗ്യത ബിരുദമെന്നാണ്‌ സത്യവാങ്‌മൂലത്തിൽ പറഞ്ഞിരുന്നത്‌. കോഴിക്കോട്‌ സർവകലാശാലയിലെ പരീക്ഷാ ഭവൻ രേഖകൾ കൈരളി ന്യൂസാണ്‌ പുറത്തുവിട്ടത്‌. Read on deshabhimani.com

Related News