കർഷകസമരത്തിന്‌ പിന്തുണ: വെളിച്ചം തെളിച്ച്‌ എസ്‌എഫ്‌ഐ



തിരുവനന്തപുരം> കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ ബില്ലിനെതിരെ ഡൽഹിയിൽ നടക്കുന്ന കർഷകസമരത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ എസ്‌എഫ്‌ഐ വെളിച്ചം തെളിച്ച്‌ പ്രകടനം നടത്തി. സംസ്ഥാനത്തൊട്ടാകെ 70 കേന്ദ്രത്തിൽ പ്രകടനം നടത്തി. എസ്‌എഫ്‌ഐ  സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ്‌ കോഴിക്കോട്‌ കിഡ്‌സൺ കോർണറിലും സംസ്ഥാന  പ്രസിഡന്റ്‌ വി എ വിനീഷ്‌ തിരുവനന്തപുരം ആറ്റിങ്ങലിലും പ്രകടനം ഉദ്‌ഘാടനം ചെയ്തു. ഓരോ ജില്ലയിലെയും അഞ്ച്‌ കേന്ദ്രത്തിൽ വീതമാണ്‌ പ്രകടനം നടന്നത്‌. Read on deshabhimani.com

Related News