വിഴിഞ്ഞത്തെത്തിയ ആദ്യ ഫീഡർ കപ്പൽ മറിൻ അസുർ തീരം വിട്ടു

വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ ഫീഡർ കപ്പൽ മറിൻ അസുർ


തിരുവനന്തപുരം > വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ ആദ്യ ഫീഡർ കപ്പൽ മറിൻ അസുർ ബുധനാഴ്ച തീരം വിട്ടു. മുംബൈ തുറമുഖത്തേക്കാണ്‌ കപ്പൽ യാത്രയായത്‌. സാൻ ഫെർണാണ്ടോ പുറപ്പെട്ടശേഷം തിങ്കളാഴ്ച ഉച്ചയോടെയാണ്‌ മറിൻ അസുർ വിഴിഞ്ഞത്തെത്തിയത്‌. മുന്നൂറോളം കണ്ടെയ്‌നറുകൾ ഇറക്കുകയും സാൻ ഫെർണാണ്ടോയിൽനിന്ന്‌ ഇറക്കിയ അഞ്ഞൂറിലധികം കണ്ടെയ്‌നറുകൾ കയറ്റുകയുംചെയ്തു. ഞായറാഴ്‌ച അടുത്ത കപ്പലെത്തും. സാൻ ഫെർണാണ്ടോയിൽനിന്ന്‌ ഇറക്കിയ മറ്റ്‌ കണ്ടെയ്‌നറുകൾ വിവിധ തുറമുഖങ്ങളിലേക്ക്‌ കൊണ്ടുപോകാൻ വരുംദിവസങ്ങളിൽ കൂടുതൽ ഫീഡർ വെസലുകളെത്തും. നവി മുംബൈയിലെ ജെഎൻപിടി തുറമുഖം, അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗുജറാത്തിലെ മുന്ദ്ര തുറമുഖം എന്നിവിടങ്ങളിലേക്കാണ്‌ കണ്ടെയ്‌നറുകൾ കൊണ്ടുപോകുക. ലോകത്തെതന്നെ വലുപ്പമേറിയ കണ്ടെയ്‌നർ കപ്പലുകളിലൊന്ന്‌ അടുത്താഴ്ചയോടെ വിഴിഞ്ഞത്തെത്തും. Read on deshabhimani.com

Related News