സിനിമ മേഖല സ്ത്രീകൾക്ക് സുരക്ഷിതമായ തൊഴിലിടമാകണം: മന്ത്രി വീണാ ജോർജ്



തിരുവനന്തപുരം > ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ ഞെട്ടലുണ്ടാക്കിയെന്നും സിനിമ മേഖല സ്ത്രീകൾക്ക് സുരക്ഷിതമായ തൊഴിലിടമാകണമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ്. സുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അതിനുവേണ്ട സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങളുടെ നിയമ സാധ്യതകൾ പരിശോധിക്കും. സിനിമ മേഖലയിൽ പോഷ് ആക്ട്( തൊഴിലിടങ്ങളിൽ ലൈം​ഗിക അതിക്രമങ്ങൾ തടയാനുള്ള നിയമം) നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും. അതിനുള്ള നടപടികൾ സാംസ്കാരിക  വകുപ്പ് ചെയ്ത് വരികയാണെന്നും മന്ത്രി പറഞ്ഞു. സിനിമ മേഖലയിലെ ചൂഷണങ്ങൾ അവസാനിപ്പിക്കുകയും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുകയുമാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.   Read on deshabhimani.com

Related News