പതിനാറാം ധനകമീഷൻ ; ധനമന്ത്രിമാരുടെ കോൺക്ലേവ് നാളെ



തിരുവനന്തപുരം പതിനാറാം ധനകാര്യ കമീഷനുമായി ബന്ധപ്പെട്ട നിലപാടുകൾ തീരുമാനിക്കാൻ അഞ്ച് സംസ്ഥാനങ്ങളിലെ മന്ത്രിമാർ പങ്കെടുക്കുന്ന കോൺക്ലേവ്‌ വ്യാഴാഴ്‌ച തിരുവനന്തപുരത്ത് നടക്കും. ഹോട്ടൽ ഹയാത്ത്‌ റിജൻസിയിൽ രാവിലെ 10ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനാകും. തെലങ്കാന ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്ക, കർണാടക റവന്യു മന്ത്രി കൃഷ്‌ണ ബൈരെ ഗൗഡ, പഞ്ചാബ്‌ ധനമന്ത്രി ഹർപാൽ സിങ്‌ ചീമ, തമിഴ്‌നാട്‌ ധനമന്ത്രി തങ്കം തെന്നരസു എന്നിവരും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ, കേന്ദ്ര സർക്കാരിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ്‌ ഡോ. അരവിന്ദ്‌ സുബ്രഹ്മണ്യൻ, ഡോ. ടി എം തോമസ്‌ ഐസക്‌, ആസൂത്രണ ബോർഡ്‌ വൈസ്‌ ചെയർമാൻ പ്രൊഫ. വി കെ രാമചന്ദ്രൻ തുടങ്ങിയവരും പങ്കെടുക്കും.   സംസ്ഥാനങ്ങൾ നേരിടുന്ന വികസന-, ധനകാര്യ പ്രശ്‌നങ്ങൾ ഡോ.എ അരവിന്ദ്‌ പനഗാരിയ അധ്യക്ഷനായ പതിനാറാം ധനകാര്യ കമീഷൻ മുമ്പാകെ അവതരിപ്പിക്കുന്നത്‌ സംബന്ധിച്ച ആശയരൂപീകരണമാണ്‌ സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം. സംസ്ഥാനങ്ങളോടുള്ള കേന്ദ്ര വിവേചനം, കടമെടുപ്പ്‌ പരിധി വെട്ടിക്കുറയ്‌ക്കൽ, സെസ്‌–- സർചാർജ്‌ എന്നിവ പിരിച്ച്‌ സംസ്ഥാനങ്ങൾക്ക്‌ നൽകാതിരിക്കൽ, നികുതിവരുമാനത്തിന്റെ ഭൂരിഭാഗവും കേന്ദ്രം കൈയടക്കൽ  തുടങ്ങിയവ ചർച്ചയാകും.  മുൻനിര സാമ്പത്തിക വിദഗ്‌ധർ ഹോട്ടൽ ഹയാത്ത്‌ റിജൻസിയിൽ പകൽ രണ്ടിന്‌ ആരംഭിക്കുന്ന ചർച്ചയിൽ മന്ത്രി കെ എൻ ബാലഗോപാൽ വിഷയം അവതരിപ്പിക്കും. ഡോ. അരവിന്ദ്‌ സുബ്രഹ്മണ്യൻ, വിവിധ സംസ്ഥാനങ്ങളിലെ ഉന്നതോദ്യോഗസ്ഥർ, ഡോ. ടി എം തോമസ്‌ ഐസക്‌, പ്രൊഫ. വി കെ രാമചന്ദ്രൻ, ഡോ. കെ എം എബ്രഹാം, കെ എം ചന്ദ്രശേഖരൻ, ഡോ. എം എ ഉമ്മൻ, പ്രൊഫ. പ്രഭാത്‌ പട്‌നായിക്‌, ഡോ. സി പി ചന്ദ്രശേഖർ, ഡോ. ജയതി ഘോഷ്‌, ഡോ. സുശീൽ ഖന്ന, ഡോ. സുപിപ്‌തോ മണ്ഡൽ, ഡോ. എം ഗോവിന്ദ റാവു, ഡോ. ഡി കെ ശ്രീവാസ്‌തവ, റാം മനോഹർ റെഡ്ഡി, പ്രൊഫ. ആർ ശ്രീനിവാസൻ, ആർ മോഹൻ, ഡോ. പിനാകി ചക്രവർത്തി, പ്രൊഫ. കെ എൻ ഹരിലാൽ, ഡോ. സി വീരമണി, ഡോ. കെ ജെ ജോസഫ്‌, പ്രൊഫ. ലേഖ ചക്രബർത്തി, ഡോ. പി ഷഹീന, ഡോ. രാഖി തിമോത്തി തുടങ്ങിയവർ പങ്കെടുക്കും. Read on deshabhimani.com

Related News