ജലജീവികളിലെ രോഗം അറിയാം കുഫോസിൽ



കൊച്ചി സംസ്ഥാനത്തെ ആദ്യത്തെ ജലജീവി രോഗനിർണയ- ഗുണനിലവാര പരിശോധനാ ലബോറട്ടറി ഫിഷറീസ്‌ സർവകലാശാല (കുഫോസ്) ആസ്ഥാനത്ത്‌ കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഫിഷറീസ്‌മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. ജലജീവികളിലെ രോഗനിർണയം ഉൾപ്പെടെ ഈ ലബോറട്ടറിയിൽ നടത്താം. മീനുകളിലെയും മത്സ്യബന്ധന ഉൽപ്പന്നങ്ങളിലെയും ആന്റിബയോട്ടിക്കുകൾ, കീടനാശിനികൾ എന്നിവയുടെ അവശിഷ്ടങ്ങളും പരിശോധിക്കാം. ജലം, മീൻ എന്നിവയിലെ ഘനലോഹ മലിനീകരണം കണ്ടെത്താനും ആധുനികസൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്‌. രോഗനിർണയ സംവിധാനങ്ങളോടുകൂടിയ അത്യാധുനിക  മാതൃകാ പരീക്ഷണശാല, സഞ്ചരിക്കുന്ന അക്വാക്ലിനിക്‌, ജലജീവി നിരീക്ഷണശാല എന്നിവയുമുണ്ട്‌. പ്രധാനമന്ത്രി മത്സ്യസമ്പതാ യോജന പദ്ധതിയുടെ കീഴിൽ 9.75 കോടി ചെലവഴിച്ചാണ്‌ 8000 ചതുരശ്രയടിയിൽ ലബോറട്ടറി ഒരുക്കിയത്‌. കുഫോസ്‌ വൈസ് ചാൻസലർ പ്രൊഫ. ടി പ്രദീപ്‌കുമാർ, പ്രൊഫ. ദേവിക പിള്ള, ഫിഷറീസ് ഡയറക്ടർ അബ്ദുൾ നാസർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News