വടകരയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു



കോഴിക്കോട് > വടകരയിൽ ഫൈബർ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. അഴിത്തല അഴിമുഖത്താണ് സംഭവം. സാൻഡ് ബാങ്ക്സിലെ കുയ്യം വീട്ടിൽ അബൂബക്കറാണ് (62) മരിച്ചത്. പുലർച്ചെ നാലോടെയാണ് അപകടമുണ്ടായത്. രണ്ട് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. തീരത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ അബൂബക്കറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന ഇബ്രാഹിം രക്ഷപെട്ടു. അപകടത്തിൽപ്പെട്ട വള്ളം കണ്ടെത്താനായിട്ടില്ല. കടലും പുഴയും സംഗമിക്കുന്ന ഭാഗത്താണ് വള്ളം മറിഞ്ഞത്. Read on deshabhimani.com

Related News