നിരോധിത മേഖലയിൽ പെലാജിക്‌ വലകൊണ്ട്‌ മീൻപിടിത്തം: ബോട്ട്‌ കസ്റ്റഡിയിൽ



വൈപ്പിൻ ഭാരത് പെട്രോളിയം കോർപറേഷന്റെ ക്രൂഡ് ഓയിൽ പമ്പിങ്‌ സ്റ്റേഷന് (സിംഗിൾ പോയിന്റ്‌ മൂറിങ്‌) സമീപം നിരോധിത മേഖലയിൽ പെലാജിക് വല ഉപയോഗിച്ച് മീൻപിടിച്ച യന്ത്രവൽകൃത ബോട്ട് കസ്റ്റഡിയിൽ എടുത്തു.  2.50 ലക്ഷം രൂപ പിഴ ചുമത്തി. അറഫ എന്ന ബോട്ട് ആണ് പിടിയിലായത്. ബിപിസിഎൽ  മറൈൻ ഗാർഡ് തടഞ്ഞ് വൈപ്പിൻ ഫിഷറീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ മൻജിത് ലാലിന്‌ കൈമാറുകയായിരുന്നു. അനധികൃത പെലാജിക് വല പിടിച്ചെടുത്തു. ബോട്ടിലെ മീൻ ലേലം ചെയ്തു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ ബെൻസൺ തുടർനടപടികൾക്കുശേഷം പിഴയടപ്പിച്ചു. പ്രദേശത്ത് മീൻപിടിത്തം പാടില്ലെന്നും പെലാജിക് വല ഉപയോഗിച്ചുള്ള മീൻപിടിത്തം തടയാൻ കർശന നടപടി തുടരുമെന്നും ഫിഷറീസ് അസിസ്റ്റന്റ്‌ ഡയറക്ടർ പി അനീഷ് അറിയിച്ചു. Read on deshabhimani.com

Related News