സ്‌പെഷൽ സ്‌കൂളുകൾക്ക്‌ ഫിറ്റ്‌നസ് സൂപ്പർവിഷൻ 
ചാർജ് ഒഴിവാക്കും



കോട്ടയം > സ്‌പെഷൽ സ്‌കൂളുകൾ, വൃദ്ധസദനങ്ങൾ, അഗതി മന്ദിരങ്ങൾ എന്നിവക്ക്‌ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള സൂപ്പർവിഷൻ ചാർജ് ഒഴിവാക്കാൻ തദ്ദേശമന്ത്രി എം ബി രാജേഷ് നിർദേശിച്ചു. ജില്ലാ തദ്ദേശ അദാലത്തിൽ ഏറ്റുമാനൂർ സാൻജോസ് സ്‌പെഷ്യൽ സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സി അനുപമ നൽകിയ അപേക്ഷ പരിഗണിച്ചാണ് നടപടി. ഇതോടെ സാൻജോസ് സ്‌കൂളിന് ചുമത്തിയ സൂപ്പർവിഷൻ ചാർജ് ഒഴിവാകും.                                                     നേരത്തെ ഓർഫനേജ് ബോർഡിൽ രജിസ്റ്റർ ചെയ്ത ഓർഫനേജുകളെ ഫിറ്റ്‌നസ് സൂപ്പർവിഷൻ ചാർജിൽനിന്ന് ഒഴിവാക്കിയിരുന്നു. ഈ ഉത്തരവ് കൂടുതൽ കാരുണ്യസ്ഥാപനങ്ങൾക്ക് ബാധകമാക്കും. ഫീസ് വാങ്ങാതെ സൗജന്യമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് ഇളവ് ലഭിക്കുക. വിശദമായ സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും. ഇളവായി ലഭിക്കുന്ന തുക കാരുണ്യപ്രവർത്തനത്തിന് ഉപയോഗിക്കുമെന്ന് സിസ്റ്റർ അനുപമ മന്ത്രിയോട് പറഞ്ഞു. Read on deshabhimani.com

Related News