കൊച്ചിൻ കാർണിവലിന് 
കൊടി ഉയർന്നു



മട്ടാഞ്ചേരി കൊച്ചിൻ കാർണിവൽ ആഘോഷങ്ങൾക്ക് തുടക്കംകുറിച്ച് വാസ്‌കോ ഡ ഗാമാ സ്ക്വയറിൽ കെ ജെ മാക്സി എംഎൽഎ കാർണിവൽപതാക ഉയർത്തി. കാർണിവൽ സംഘാടകസമിതിയിലെ 96 സംഘടനകളുടെ പതാകകളും ഇതോടൊപ്പം ഉയർത്തി. ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ്‌ അക്ഷയ് അഗർവാൾ അധ്യക്ഷനായി. ഇന്ത്യൻ കോസ്റ്റ്ഗാർഡ് ഡിഐജി എൻ രവി, ഷീബ ലാൽ, ആന്റണി കുരീത്തറ, പി എം ഇസ്മുദീൻ, കെ പി ആന്റണി, ഷൈല തദേവൂസ്, ഷീബ ഡുറോം, കെ എം മനാഫ്, കെ ജെ സോഹൻ എന്നിവർ സംസാരിച്ചു. ദക്ഷിണഭാരത കളരിസംഘത്തിന്റെ അഭ്യാസപ്രകടനവും നടന്നു.   Read on deshabhimani.com

Related News