യുവതിയെ പിന്തുടര്‍ന്ന് അശ്ലീലം പറഞ്ഞു; യുവാവിന് ഒന്നര വര്‍ഷം കഠിനതടവും പിഴയും
തിരുവനന്തപുരം > വഴിയാത്രക്കാരിയായ യുവതിയെ പിന്തുടര്‍ന്ന് അശ്ലീലം പറഞ്ഞു ശല്യം ചെയ്ത യുവാവിന് തടവുശിക്ഷ വിധിച്ച് കോടതി. . തൈക്കാട് മേട്ടുക്കട സ്വദേശി ധനുഷിനെയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. ഒന്നരവര്‍ഷം കഠിനതടവും 5,000 രൂപ പിഴയുമാണ് ശിക്ഷ. 2023 ജൂണ്‍ 21-ന് രാവിലെ മേട്ടുക്കട ഭാഗത്തുവെച്ചാണ് സംഭവം നടന്നത്. യുവതിയെ പരാതിയെ തുടർന്ന് പ്രതിയെ തമ്പാനൂര്‍ പൊലീസാണ് പിടികൂടിയത്. Read on deshabhimani.com