വിഷു, ഈസ്‌റ്റർ ഭക്ഷ്യക്കിറ്റ്‌ വിതരണം ഇന്നുമുതൽ



തിരുവനന്തപുരം > ഏപ്രിലിലെ വിഷു, ഈസ്‌റ്റർ സ്‌പെഷ്യൽ ഭക്ഷ്യക്കിറ്റ്‌ വിതരണം ഇന്നുമുതൽ  ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡുടമകൾക്കും കിറ്റ്‌ ലഭിക്കും. ഈസ്‌റ്റർ, വിഷു ആഘോഷങ്ങൾ വരുന്നതിനാലാണ്‌ ഏപ്രിലിലെ കിറ്റ്‌ നേരത്തെ നൽകുന്നത്‌. തെരഞ്ഞെടുപ്പ്‌ വിജ്ഞാപനത്തിന്‌ മുമ്പ്‌ ഇക്കാര്യത്തിൽ സർക്കാർ  ഉത്തരവിറക്കിയിരുന്നു. സ്‌പെഷ്യൽ ഭക്ഷ്യക്കിറ്റ്‌ വിതരണവും മുൻഗണനേതര കാർഡുകാർക്ക്‌ അരി നൽകുന്നതും തടയണമെന്ന്‌‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല തെരഞ്ഞെടുപ്പ്‌ കമീഷന്‌ പരാതി നൽകിയിരുന്നു. കോവിഡ്‌ പ്രതിസന്ധിയുടെ ഭാഗമായി സംസ്ഥാന സർക്കാർ 2020 ഏപ്രിൽ മുതൽ നൽകുന്ന സൗജന്യ ഭക്ഷ്യക്കിറ്റിന്റെ ഭാഗമായാണ്‌ വിഷു, ഈസ്‌റ്റർ കിറ്റും‌. ഫെബ്രുവരിയിലെ കിറ്റ്‌ വിതരണം 31ന്‌ അവസാനിക്കും. മാർച്ചിലെ കിറ്റ്‌ വിതരണവും പുരോഗമിക്കുന്നു. കിറ്റിലുള്ളത്‌ പഞ്ചസാര - 1 കിലോഗ്രാം, കടല - 500 ഗ്രാം, ചെറുപയർ - 500 ഗ്രാം, ഉഴുന്ന്‌ - 500 ഗ്രാം, തുവരപരിപ്പ്‌ - 250 ഗ്രാം, വെളിച്ചെണ്ണ - 1/2 ലിറ്റർ, തേയില - 100 ഗ്രാം, മുളക്‌പൊടി - 100 ഗ്രാം,  ആട്ട - ഒരു കിലോഗ്രാം, മല്ലിപ്പൊടി - 100 ഗ്രാം, മഞ്ഞൾപ്പൊടി - 100 ഗ്രാം,  സോപ്പ്‌ - രണ്ട്‌ എണ്ണം, ഉപ്പ്‌ - 1 കിലോഗ്രാം, കടുക്‌/ ഉലുവ - 100 ഗ്രാം. Read on deshabhimani.com

Related News