ഫോഴ്‌സാ കൊച്ചിയെ പരിശീലിപ്പിക്കാൻ ജോ പോൾ അഞ്ചേരിയും



കൊച്ചി > ഫോഴ്‌സാ കൊച്ചിയെ പരിശീലിപ്പിക്കാൻ ഇനി പ്രശസ്‌ത ഫുട്ബോളർ ജോ പോൾ അഞ്ചേരിയും. സൂപ്പർ ലീ​ഗ് കേരള ഫുട്ബോളിൽ കൊച്ചി ടീമായ ഫോഴ്‌സാ കൊച്ചിയുടെ അസിസ്റ്റന്റ് കോച്ചായി ഇന്ത്യൻ ടീമിന്റെ മുൻ ക്യാപ്റ്റൻ ജോ പോൾ അഞ്ചേരിയെ നിയമിച്ചു. ഫോഴ്‌സാ കൊച്ചി അവരുടെ ഔദ്യോ​ഗിക സാമൂഹ്യമാധ്യ അക്കൗണ്ടിലൂടെയാണ് വിവരം അറിയിച്ചത്. ഫോഴ്‌സാ കൊച്ചിയുടെ ഉടമയായ നടൻ പൃഥ്വിരാജും ഫേസ്ബുക്കിലൂടെ വിവരം പങ്കുവച്ചു. Read on deshabhimani.com

Related News