മലപ്പുറത്ത്‌ വീട്ടിൽ നിന്ന് 32 കുപ്പി വിദേശമദ്യം പിടികൂടി



മഞ്ചേരി > മലപ്പുറം മഞ്ചേരിയിൽ എളങ്കൂർ എടക്കാട് നിന്ന് 32 കുപ്പി വിദേശ മദ്യം പിടികൂടി. മതിലുംകണ്ടിയിൽ വീട്ടിൽ ബാലന്റെ വീട്ടിൽ നിന്നാണ്‌ മദ്യം സൂക്ഷിച്ചിരുന്നത്.  ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മഞ്ചേരി എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ എം എൻ രഞ്ജിത്തിന്റെ നേത്വത്തിലായിരിന്നു പരിശോധന. മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്സൈസ് ഓഫീസർമാരായ ടി ശ്രീജിത്ത്, ടി സുനീർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ കെ പി ധന്യ ,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ എം ഉണ്ണികൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ്‌ പരിശോധന നടത്തിയത്‌. Read on deshabhimani.com

Related News