സുരക്ഷാ ഭീഷണി; മൂന്ന് സംസ്ഥാനങ്ങളിൽ വിദേശികൾക്ക് നിയന്ത്രണം
ന്യൂഡൽഹി > വടക്ക് കിഴക്കൻ സംസ്ഥാനങ്ങളായ മണിപ്പൂർ, മിസോറാം, നാഗാലാൻഡ് എന്നിവിടങ്ങളിൽ പ്രത്യേക സംരക്ഷിത ഭരണം (പിഎആർ) പുനഃസ്ഥാപിച്ച് കേന്ദ്ര അഭ്യന്തര മന്ത്രാലയം. ഇന്നലെ വൈകി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് പ്രകാരം സർക്കാരിന്റെ പ്രത്യേക അനുമതിയോടെ മാത്രമെ ഈ മൂന്ന് സംസ്ഥാനങ്ങളിലും ഇനി വിദേശികൾക്ക് സന്ദർശിക്കാനാകൂ. 1958 ലെ നിയമ പ്രകാരം, പ്രത്യേക പെർമിറ്റ് (പിഎപി) ഉണ്ടെങ്കിൽ മാത്രമേ സംരക്ഷിത മേഖലകൾ സന്ദർശിക്കാൻ വിദേശികൾക്ക് സാധിക്കുകയുള്ളൂ. എന്നാൽ വിനോദസഞ്ചാരികളെ കൂടുതലായി ആകർഷിക്കുന്നതിന്റെ ഭാഗമായി 2011ലാണ് കേന്ദ്ര അഭ്യന്തര മന്ത്രാലയം മണിപ്പൂർ, മിസോറാം, നാഗാലാൻഡ് സംസ്ഥാനങ്ങളിൽ പിഎപി ഒഴിവാക്കിക്കൊണ്ട് ഉത്തരവിറക്കുന്നത്. എന്നാൽ വിദേശികൾ കൂടുതലായെത്തുന്നത് സുരക്ഷാ ഭീഷണിയുണ്ടാക്കുന്നു എന്ന വിലയിരുത്തലുകളെ തുടർന്നാണ് ഇപ്പോഴത്തെ നീക്കം. Read on deshabhimani.com