സ്വതന്ത്രമായി 
എഴുതാൻ നൊറോണ ജോലി രാജിവച്ചു



കൊച്ചി ‘മാസ്റ്റർപീസ്’ നോവൽ എഴുതിയ ഫ്രാൻസിസ് നൊറോണ കുടുംബക്കോടതിയിലെ ജോലിയിൽനിന്ന് സ്വയം വിരമിച്ചു. ആലപ്പുഴ കുടുംബക്കോടതിയിലെ സീനിയർ ക്ലർക്കായിരുന്നു. സാഹിത്യരംഗത്തെ മോശം പ്രവണതകളെപ്പറ്റി എഴുതിയ ‘മാസ്‌റ്റർപീസ്‌’ നോവലിനെതിരെ ഹൈക്കോടതിയിൽ പരാതി വന്നതിനെത്തുടർന്ന്‌ അന്വേഷണം നടത്തിയിരുന്നു. അന്വേഷണം അവസാനിച്ചെങ്കിലും സ്വതന്ത്രമായി എഴുതാൻ സാധിക്കാത്തതിനാലാണ്‌ ജോലി വിടുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. ആലപ്പുഴ ചാത്തനാട്‌ സ്വദേശിയാണ്‌. മൂന്നുവർഷത്തോളം സർവീസ്‌ അവശേഷിക്കുന്നുണ്ടായിരുന്നു. മാവേലിക്കര, ആലപ്പുഴ കോടതികളിൽ ജോലി നോക്കിയിട്ടുണ്ട്‌. Read on deshabhimani.com

Related News