അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശം; മാധ്യമങ്ങളെ നിയന്ത്രിക്കാനാവില്ല: ഹൈക്കോടതി



കൊച്ചി > മാധ്യമ പ്രവർത്തനത്തിന് മാർ​ഗ നിർദേശം വേണമെന്ന് ഹർജി ഹൈക്കോടതി തള്ളി. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നൽകുന്ന മൗലിക അവകാശമാണ്. അതിനാൽ തന്നെ മാധ്യമങ്ങളെ നിയന്ത്രിക്കാനാവില്ലെന്ന് ഹൈക്കോടതിയുടെ അഞ്ചം​ഗ ബെഞ്ച് വ്യക്തമാക്കി. ഉത്തരവാദിത്തത്തോടെയുള്ള സമീപനമാണ് മാധ്യമങ്ങൾ പുലർത്തേണ്ടതെന്നും കോടതി നിരീക്ഷിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാൻ ഭരണഘടനാപരമായ മാർ​ഗമുണ്ട്. കോടതിയുടെ പരി​ഗണനയിലിരിക്കുന്ന വിഷയങ്ങളിൽ മാധ്യമ വിചാരണ പാടില്ല. വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന നടപടികൾ മാധ്യമങ്ങളിൽനിന്ന് ഉണ്ടായാൽ കോടതിയെ സമീപിക്കാനുള്ള അവകാശം ഭരണഘടനയും നിയമങ്ങളും നൽകുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. Read on deshabhimani.com

Related News