എഫ്എസ്ഇടിഒ ആഹ്ലാദ പ്രകടനം



തിരുവനന്തപുരം > ഓണത്തിന്‌ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ബോണസ്, ഉത്സവബത്ത, ഓണം അഡ്വാൻസ് അനുവദിച്ച സംസ്ഥാന സർക്കാരിന് അഭിവാദ്യം അർപ്പിച്ച് എഫ്എസ്ഇടിഒയുടെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. സെക്രട്ടറിയറ്റിന് മുന്നിൽ നടന്ന പ്രകടനം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി  പി പി സന്തോഷ്  ഉദ്ഘാടനം ചെയ്തു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് സിജോവ് സത്യൻ അധ്യക്ഷനായി. കെജിഒഎ ജനറൽ സെക്രട്ടറി എം ഷാജഹാൻ, കെഎസ്ഇഎ ജനറൽ സെക്രട്ടറി കെ എൻ അശോക് കുമാർ, കെജിഎൻഎ ജനറൽ സെക്രട്ടറി  ടി സുബ്രമണ്യൻ, കെഎൽഎസ്എസ്എ ജനറൽ സെക്രട്ടറി എസ് സതികുമാർ, കെയുഇയു ജനറൽ സെക്രട്ടറി സജിത് ഖാൻ, എൻജിഒ യൂണിയൻ സംസ്ഥാന  സെക്രട്ടറി പി സുരേഷ്, എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി സുനിൽകുമാർ,  ജില്ലാ സെക്രട്ടറി ജി ശ്രീകുമാർ എന്നിവരും സംസാരിച്ചു. ആറ്റിങ്ങലിൽ കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ജെ ജോസഫൈൻ, നെടുമങ്ങാട് കെജിഒഎ സംസ്ഥാന കമ്മിറ്റി അംഗം പി വി ജിൻരാജ്, കാട്ടാക്കടയിൽ കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം സി പ്രസാദ് രാജേന്ദ്രൻ, നെയ്യാറ്റിൻകരയിൽ എഫ്എസ്ഇടിഒ താലൂക്ക് സെക്രട്ടറി വി കെ ജയകുമാർ, വർക്കലയിൽ കെഎസ്ടിഎ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ എസ് ദിനിൽ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News