200 വീടുകൾക്ക് 
ഫർണിച്ചർ കൈമാറി



കൊച്ചി വയനാട്‌ പുനർനിർമാണത്തിന്റെ ഭാഗമായി ഫർണിച്ചർ മാനുഫാക്‌ചേഴ്സ് ആൻഡ്‌ മർച്ചന്റ്‌ അസോസിയേഷൻ (ഫ്യൂമ) ആദ്യഘട്ടമായി 200 വീടുകളിലേക്ക്‌ ഫർണിച്ചർ വിതരണം ചെയ്‌തു. ഒരു വീട്ടിൽ 80,000 രൂപയുടെ ഫർണിച്ചർ വിതരണം ചെയ്യുന്നതാണ് പദ്ധതിയെന്ന്‌ സംസ്ഥാന പ്രസിഡന്റ് ടോമി പുലിക്കാട്ടിൽ പറഞ്ഞു. രണ്ടു കട്ടിൽ, രണ്ട്‌ കിടക്ക, നാല്‌ തലയണ, ഒരു ഡയനിങ് ടേബിൾ, നാല്‌ കസേര, ഒരു അലമാര, മാറ്റ് എന്നിവയാണ്‌ ഒരു വീടിന്‌ നൽകുക. ആകെ 3.5 കോടിയുടെ പദ്ധതിയാണിത്. സംസ്ഥാന ജനറൽ സെക്രട്ടറി ഷാജി മൻഹർ, രക്ഷാധികാരികളായ റാഫി പുത്തൂർ, എം എം മുസ്‌തഫ, സെക്രട്ടറി ബിജു സ്റ്റാർ, വൈസ് പ്രസിഡന്റ് എം ഇ സഹജൻ, വയനാട് ജില്ലാ പ്രസിഡന്റ് ഹാരിസ് ഹൈടെക് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News