ജി ആർ ഇന്ദുഗോപന്‌ പുരസ്‌കാരം



തിരുവനന്തപുരം > ചെന്നൈ മലയാളികളുടെ കലാസാംസ്‌കാരിക, ജീവകാരുണ്യ സംഘടനയായ ആശ്രയത്തിന്റെ ഈ വർഷത്തെ സാഹിത്യ പുരസ്‌കാരത്തിന്‌ ജി ആർ ഇന്ദുഗോപൻ അർഹനായി. 50 വയസ്സിനുള്ളിലുള്ള എഴുത്തുകാർക്കായി ഏർപ്പെടുത്തിയതാണ്‌ പുരസ്‌കാരം. ആഗസ്‌ത്‌ 11ന്‌ ചെന്നൈ മറീനാ ബീച്ചിലെ വിവേകാനന്ദ ക്യാമ്പസ്‌ ഹൗസിൽ നടക്കുന്ന ചടങ്ങിൽ അഡ്വ. പ്രമോദ്‌ നാരായണൻ എംഎൽഎ പുരസ്‌കാരം നൽകും. ഡോ. പി കെ രാജശേഖരൻ ചെയർമാനായ സമിതിയാണ്‌ പുരസ്‌കാരജേതാവിനെ തെരഞ്ഞെടുത്തത്‌. 25,000 രൂപയും ശിൽപ്പവും പ്രശംസാപത്രവുമാണ്‌ പുരസ്‌കാരം. Read on deshabhimani.com

Related News