നിലമ്പൂർ ഗവ. കോളേജിൽ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് ഗുണ്ടകളുടെ ആക്രമണം
നിലമ്പൂർ> നിലമ്പൂർ ഗവ. കോളേജിൽ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് ഗുണ്ടകളുടെ ആക്രമണം. എംഎസഎഫ് –- കെഎസ്‌യു കുത്തകയായിരുന്ന നിലമ്പൂർ ഗവ. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഉജ്വലവിജയം നേടിയ എസ്‌എഫ്ഐ ആഹ്ലാദ പ്രകടനം നടത്താനിരിക്കവെയാണ് ആക്രമണം ഉണ്ടായത്. പുറത്ത് നിന്നെത്തിയ കോൺഗ്രസ് നേതാക്കളും യൂത്ത് കോൺഗ്രസ് ഗുണ്ടകളുമാണ് എസ്എഫ്ഐ വനിത പ്രവർത്തകർക്കും യൂണിയൻ അംഗങ്ങളെയും ക്യാമ്പസിൽ കയറി മർദ്ദിച്ചത്. വൈസ് ചെയർപേഴ്സൺ സി അനഘചന്ദ്രൻ, യൂണിറ്റ് സെക്രട്ടറി ഷിഫ ബിജ്നു, യൂണിറ്റ് കമ്മിറ്റിയംഗങ്ങളായ എം കെ സഞ്ജയ്, കെ അഭിനവ് എന്നിവരെയാണ് കോൺഗ്രസ് ലീഗ് ക്രിമിനൽ സംഘം മർദിച്ചത്. നിലമ്പൂർ എസ്എച്ച്ഒ മനോജ പറയറ്റ ഉൾപ്പെടെയുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയാണ് സംഘർഷം നിയന്ത്രിച്ചത്. ആക്രമണത്തിനെതിരെ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ നിലമ്പൂർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി Read on deshabhimani.com