ദേശീയപാതയോരത്ത് കടയ്ക്കു മുന്നിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി

പ്രതീകാത്മകചിത്രം


കാഞ്ഞങ്ങാട് > കാഞ്ഞങ്ങാട് ദേശീയ പാതയോരത്ത് കടയ്ക്കു മുന്നിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. പടന്നക്കാട്ടുള്ള കടയ്ക്ക് മുന്നിലാണ് 4 കഞ്ചാവ് ചെടികൾ പൊലീസ് കണ്ടെത്തിയത്. കഞ്ചാവ്ചെടി കടക്കു മുന്നിൽ വളർന്ന് നിൽക്കുന്നത് കണ്ട യാത്രക്കാരാണ് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് എസ്ഐയും സംഘവും സ്ഥലത്തെത്തി ചെടികൾ സ്റ്റേഷനിലേക്കു മാറ്റി. ചെടികൾ വിശദമായ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചതായി ഡിവൈഎസ്പി പറഞ്ഞു. Read on deshabhimani.com

Related News