പാലക്കാട് സ്കൂളിന് സമീപം റോഡരികിൽ കഞ്ചാവ് ചെടി കണ്ടെത്തി
ഒറ്റപ്പാലം> അമ്പലപ്പാറയിൽ റോഡരികിൽ കഞ്ചാവ് ചെടി കണ്ടെത്തി. ചുനങ്ങാട് മലപ്പുറത്ത് നിന്നാണ് ചെടി പൊലീസ് കണ്ടെത്തിയത്. ചുനങ്ങാട് മലപ്പുറം സ്കൂളിന് സമീപത്തെ വളവിൽ കുറ്റി ചെടികൾക്കിടയിൽ വളരുന്ന നിലയിലായിരുന്നു കഞ്ചാവ് ചെടി. ഒറ്റപ്പാലം പൊലിസ് അമ്പലപ്പാറ ഭാഗത്ത് പട്രോളിങ് നടത്തുന്നതിനിടെയാണ് ചെടി ശ്രദ്ധയിൽപ്പെട്ടത്. പ്രദേശത്തെ ഇരു ചക്രവാഹന റിപ്പയർ ഷോപ്പിന് മുൻപിൽ നാട്ടുകാർ കൂടി നിൽക്കുന്നത് കണ്ടു അന്വേഷിക്കുകയായിരുന്നു. Read on deshabhimani.com