ഗീഥാ സലാമിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു
തിരുവനന്തപുരം > പ്രമുഖ സിനിമ - നാടക-സീരിയല്‍ നടന്‍ ഓച്ചിറ ഗീഥാ സലാമിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജിലെ എംഡി - ഐസിയുവില്‍ 10 ദിവസമായി ചികിത്സയിലായിരുന്ന ഗീഥാ സലാം ബുധനാഴ്ച മരിക്കുകയായിരുന്നു. 73 വയസായിരുന്നു. വൈകുന്നേരം 4.30 ഓടെയായിരുന്നു അന്ത്യം. ഈ പറക്കും തളിക, ഗ്രാമഫോണ്‍, എന്റെ വീട് അപ്പൂന്റേം, കൊച്ചീരാജാവ്, മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്നവും എന്നിങ്ങനെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് Read on deshabhimani.com