കുറഞ്ഞതൊക്കെ കൂടി; ഒറ്റയടിക്ക് സ്വർണത്തിന് വർധിച്ചത് 560 രൂപ



തിരുവനന്തപുരം > സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു. പവന് 560 രൂപ വർധിച്ച് 56,760 രൂപയിലാണ് ഇന്ന് വ്യാപാരം. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 70 രൂപ ഉയർന്നു. ​ഗ്രാമിന് 7,095 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം 18  കാരറ്റ് സ്വർണത്തിന്റെ വില 5,870 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഗ്രാം വെള്ളിയുടെ വില 98 രൂപയാണ്. ഈ മാസം ആദ്യം മുതൽ സർവകാല റെക്കോർഡിലായിരുന്നു സ്വർണവില. ഒക്ടോബർ ഒന്നിന് 56,400 രൂപയാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്. 56,960 രൂപയിലായിരുന്നു വെള്ളിയാഴ്ചത്തെ വ്യാപാരം. ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. ഒക്ടോബർ ഏഴിന് 160 രൂപ കുറഞ്ഞു. ബുധനാഴ്ച പവന് 560 രൂപയും ഇന്നലെ 40 രൂപയും കുറഞ്ഞിരുന്നു. മൂന്ന് ദിവസംകൊണ്ട് 860 രൂപ കുറഞ്ഞത് സ്വർണം വാങ്ങാനാ​ഗ്രഹിക്കുന്നവർക്ക് ആശ്വാസമായിരുന്നു. റഷ്യ-ഉക്രെയ്ൻ യുദ്ധം ആരംഭിച്ചത് മുതൽ ആഗോളവിപണിയുടെ ചുവട് പിടിച്ച് സ്വർണ വില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. കൂടുതൽ സുരക്ഷിതമെന്ന നിലയ്ക്ക് നിക്ഷേപകർ വൻതോതിൽ സ്വർണത്തിലേക്ക് മാറിയതും വിലവർധനവിന് കാരണമാകുന്നുണ്ട്. നിലവിൽ നടക്കുന്ന ഇറാൻ-ഇസ്രയേൽ സംഘർഷം വർധിച്ചാൽ വില വീണ്ടും ഉയരുമെന്ന് വിപണി വിദഗ്ധർ പറയുന്നു. ഈ മാസത്തെ സ്വർണവില പവനിൽ ● 01-10-2024: 56,400 ● 02-10-2024: 56,800 ● 03-10-2024: 56,880 ● 04-10-2024: 56,960 ● 05-10-2024: 56,960 ● 06-10-2024: 56,960 ● 07-10-2024: 56,800 ● 08-10-2024: 56,800 ● 09-10-2024: 56,240 ● 10-10-2024: 56,200 ● 11-10-2024: 56,760 Read on deshabhimani.com

Related News