സ്വർണവിലയിൽ ഇടിവ്; പവന് കുറഞ്ഞത് 800 രൂപ



തിരുവനന്തപുരം > സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് ഗ്രാമിന് 100 രൂപയാണ് കുറഞ്ഞത്. ഇതോടെ വില 7200 രൂപയിലെത്തി. പവന് 800 രൂപ കുറഞ്ഞ് 57,600 രൂപയിലാണ് വ്യാപാരം. സ്വർണവിലയിൽ വലിയ കയറ്റിറക്കങ്ങൾ ദൃശ്യമായ മാസമാണിത്. ഈ മാസം തുടക്കത്തിൽ 59,080 രൂപയിലായിരുന്ന സ്വർണവില യുഎസ് തെരഞ്ഞെടുപ്പിനു പിന്നാലെ താഴേക്ക് പോയിരുന്നു. നവംബർ 13, 14, 15, 17, 18 തീയതികളിൽ 56,000 ൽ താഴെയായിരുന്നു ഒരു പവന്റെ വില. രണ്ടാഴ്ചയ്ക്കിടെ പവന് 3500 രൂപ ഇടിഞ്ഞു. എന്നാൽ കഴിഞ്ഞ ആഴ്ച ഉടനീളം വിലകൂടി. ഒരാഴ്ചയിൽ കൂടിയത് 2920 രൂപയാണ്. റഷ്യ-ഉക്രെയ്ൻ സംഘർഷമാണ് സ്വർണവില കൂടാൻ പ്രധാനകാരണമായത്. 300 കിലോമീറ്റർ ദൂരപരിധിയുള്ള യുഎസ് നിർമിത മിസൈലുകൾ റഷ്യയ്ക്കെതിരെ ഉപയോഗിക്കാൻ അമേരിക്ക ഉക്രെയ്ന് അനുമതി നൽകിയതും മൂന്നാം ലോകയുദ്ധത്തിന്റെ ആരംഭമാണിതെന്ന് റഷ്യ പറഞ്ഞതും ആ​ഗോള തലത്തിൽ ആശങ്കകൾ ശക്തമാക്കി. ഇതോടെ വൻകിട നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങുന്നത് വീണ്ടും കൂട്ടി. ഏറ്റവും അടുത്തുതന്നെ വില 60,000 കടക്കുമെന്നാണ് വിപണി വിദ​ഗ്ധർ വിലയിരുത്തിയിരുന്നു. അതിനിടെയാണ് ഇന്ന് വീണ്ടും വിലയിടിഞ്ഞത്. അന്താരാഷ്ട്ര വിപണിയിൽ ഇന്ന് ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 2,672.81 ഡോളറാണ് വില. ഈ മാസത്തെ സ്വർണവില പവനിൽ ● 1-11-2024: 59,080 ● 2-11-2024: 58,960 ● 3-11-2024: 58,960 ● 4-11-2024: 58,960 ●  5-11-2024: 58,840 ● 6-11-2024: 58,920 ● 7-11-2024: 57,600 ● 8-11-2024: 58,280 ● 9-11-2024: 58,200 ● 10-11-2024: 58,200 ● 11-11-2024: 57,760 ● 12-11-2024: 56,680 ● 13-11-2024: 55,480 ● 14-11-2024: 55,560 ● 15-11-2024: 55,480 ● 16-11-2024: 56,360 ● 17-11-2024: 55,480 ● 18-11-2024: 55,960 ● 19-11-2024: 56,520 ● 20-11-2024: 56,920 ● 21-11-2024: 57,160 ● 22-11-2024: 57,800 ● 23-11-2024: 58,400 ● 24-11-2024: 58,400 ● 25-11-2024: 57,600   Read on deshabhimani.com

Related News