സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 120 രൂപ കുറഞ്ഞു



തിരുവനന്തപുരം > സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 15 രൂപ കുറഞ്ഞ് 7,090 രൂപയായി. പവന് 120 രൂപയാണ് കുറഞ്ഞത്. 56,720 രൂപയിലാണ് ഇന്ന് വ്യാപാരം. അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 2,320.91 ഡോളറാണ് വില. 18 കാരറ്റ് സ്വർണവില ഗ്രാമിന് 10 രൂപ താഴ്ന്ന് 5,860 രൂപയിലെത്തി. വെള്ളി വിലയിൽ മാറ്റമില്ല, ഗ്രാമിന് 96 രൂപ. സ്വർണവിലയിൽ  വലിയ കയറ്റിറങ്ങൾ ദൃശ്യമായ മാസമാണ് ഇത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്. ഈ മാസം തുടക്കത്തിൽ 59,080 രൂപയിലായിരുന്ന സ്വർണവില യുഎസ് തെരഞ്ഞെടുപ്പിനു പിന്നാലെ താഴേക്ക് പോയിരുന്നു. നവംബർ 13, 14, 15, 17, 18 തീയതികളിൽ 56,000 ൽ താഴെയായിരുന്നു ഒരു പവന്റെ വില. രണ്ടാഴ്ചയ്ക്കിടെ പവന് 3500 രൂപ ഇടിഞ്ഞു. എന്നാൽ കഴിഞ്ഞ ആഴ്ച ഉടനീളം വിലകൂടി. ഒരാഴ്ചയിൽ കൂടിയത് 2920 രൂപയാണ്. റഷ്യ-ഉക്രെയ്ൻ സംഘർഷം ശക്തമാകുമെന്ന സൂചനകളാണ് സ്വർണവില കൂടാൻ പ്രധാനകാരണമായത്. ഇസ്രയേൽ-ഹിസ്ബുള്ള സംഘർഷം അവസാനിപ്പിക്കാൻ ഇസ്രായേലും ലെബനനും ധാരണയിൽ എത്തിയെന്ന റിപ്പോർട്ടുകളാണ്  ഈ ആഴ്ച സ്വർണ വിപണിയിൽ പ്രതിഫലിച്ചത്. ഈ ആഴ്ച ഇതുവരെ വിലയിൽ 1680 രൂപയുടെ കുറവുണ്ടായി.    ഈ മാസത്തെ സ്വർണവില പവനിൽ ● 1-11-2024: 59,080 ● 2-11-2024: 58,960 ● 3-11-2024: 58,960 ● 4-11-2024: 58,960 ●  5-11-2024: 58,840 ● 6-11-2024: 58,920 ● 7-11-2024: 57,600 ● 8-11-2024: 58,280 ● 9-11-2024: 58,200 ● 10-11-2024: 58,200 ● 11-11-2024: 57,760 ● 12-11-2024: 56,680 ● 13-11-2024: 55,480 ● 14-11-2024: 55,560 ● 15-11-2024: 55,480 ● 16-11-2024: 56,360 ● 17-11-2024: 55,480 ● 18-11-2024: 55,960 ● 19-11-2024: 56,520 ● 20-11-2024: 56,920 ● 21-11-2024: 57,160 ● 22-11-2024: 57,800 ● 23-11-2024: 58,400 ● 24-11-2024: 58,400 ● 25-11-2024: 57,600 ● 26-11-2024: 56,640 ● 27-11-2024: 56,840 ● 28-11-2024: 56,720   Read on deshabhimani.com

Related News