വിസി നിയമന സെര്‍ച്ച് കമ്മിറ്റി: ഗവര്‍ണര്‍ നിയമോപദേശം തേടും
തിരുവനന്തപുരം > വൈസ് ചാൻസലർ നിയമനത്തിൽ തുടർച്ചയായി തിരിച്ചടി നേരിട്ടതോടെ നിയമസാധ്യതയാലോചിച്ച് ഗവർണർ. സർവകലാശാല ചട്ടങ്ങളും കോടതിവിധികളും മാനിക്കാതെ ഏകപക്ഷീയമായി രൂപീകരിച്ച മൂന്ന് സെർച്ച് കമ്മിറ്റികളിൽ പിഴവുപറ്റിയെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി സ്റ്റേ ചെയ്തതോടെയാണ് കളംമാറ്റാൻ ഗവർണർ ആലോചിക്കുന്നത്. ഗവർണർ തിരിച്ചെത്തിയാൽ നിയമനടപടികളിലേക്ക് നീങ്ങാനുള്ള ഒരുക്കങ്ങൾ രാജ്ഭവൻ ആരംഭിച്ചിട്ടുണ്ട്. ഹൈക്കോടതി വിധിയിൽ രാജ്ഭവൻ നിയമോപദേശം തേടിയശേഷം മറുപടി നൽകും.കേരള, എംജി, മലയാളം സർവകലാശാലകളിൽ വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റികളാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. Read on deshabhimani.com