ഉന്നതവിദ്യാഭ്യാസത്തിന്‌ തുരങ്കംവയ്‌ക്കുന്ന ​ഗവര്‍ണർ



തിരുവനന്തപുരം സംസ്ഥാനത്തെ സർവകലാശാലകൾ മികവിന്റെ പാതയിൽ മുന്നേറുമ്പോൾ തകർക്കാൻ വഴിതേടി ​ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ. നാക് അക്രഡിറ്റേഷൻ, എൻഐആർഎഫ് റാങ്കിങ്, ടൈംസ് റാങ്കിങ്‌ എന്നിവയിൽ ഉൾപ്പെടുന്ന സർവകലാശാലകളും കോളേജുകളുമാണ് ഉന്നതവിദ്യാഭ്യാസ മേഖലയുടെ മുന്നേറ്റം പ്രകടമാക്കുന്നത്. രാജ്യത്തെ സ്വകാര്യ സർവകലാശാലകളെയടക്കം പിന്നിലാക്കിയാണ് സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിലുള്ള സർവകലാശാലകളുടെ മുന്നേറ്റം. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മികവിന് ലഭ്യമായ അംഗീകാരമാണ് പി എം ഉഷ പദ്ധതിയിലൂടെ കേരളം നേടിയ സമഗ്ര ധനസഹായ പാക്കേജ്. എന്നാൽ, ഇവയെല്ലാം വിസ്മരിച്ച് സംഘപരിവാരത്തിനൊപ്പം ചേർന്ന് കേരളത്തെ ഇകഴ്-ത്തിക്കാണിക്കുകയാണ് ​ഗവർണർ. സംസ്ഥാനത്തെ ഏഴു പ്രധാന സർവകലാശാലകളിൽ ചാൻസലറുടെ അധികാരം പ്രയോ​ഗിച്ച് ആർഎസ്എസിന്റെ ഇഷ്ടക്കാരെയാണ് വൈസ് ചാൻസലർ സ്ഥാനത്ത് ​​നിയമിച്ചത്. സംഘപരിവാർ അനുകൂല സംഘടനയായ ഉന്നതവിദ്യാഭ്യാസ അധ്യാപകസംഘം പ്രസിഡന്റായിരുന്ന ഡോ. ശിവപ്രസാദിനെ സാങ്കേതിക സർവകലാശാല താൽക്കാലിക വിസിയായി നിയമിച്ചതാകട്ടെ സർവകലാശാല ചട്ടങ്ങളെയും ഹൈക്കോടതി വിധികളെയും വെല്ലുവിളിച്ചും. കലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിൽ തന്റെ താത്പര്യങ്ങളെ പിന്താങ്ങുമെന്ന ഉറപ്പിന്മേൽ യുഡിഎഫ് അനുകൂലികളെയാണ് വിസിയുടെ ചുമതലയേൽപ്പിച്ചത്. ആരോഗ്യ സർവകലാശാലയിൽ ഡോ. മോഹനൻ കുന്നുമ്മലിന് പുനർനിയമനവും നൽകി. കേരള, കലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റിലടക്കം ബിജെപി പ്രതിനിധികളെയാണ് ​ചാൻസലറുടെ നോമിനികളായി നിയമിച്ചത്. സ്ഥിരം വിസി നിയമനത്തിനുള്ള സർക്കാർ ശ്രമങ്ങളെയും ​ഗവർണർ തടസപ്പെടുത്തി. സെപ്തംബറിൽ കാലാവധി കഴിഞ്ഞിട്ടും ​ഗവർണർ സ്ഥാനത്ത് തുടരുന്നതും ആർഎസ്എസിന്റെ ലക്ഷ്യങ്ങൾ സാക്ഷാത്ക്കരിക്കാ
നാണ്. Read on deshabhimani.com

Related News