പേരക്കുട്ടിയുടെ വെട്ടേറ്റ് മുത്തച്ഛന്‍ മരിച്ചു
തൃശൂര്‍> ദേശമംഗലത്ത് മുത്തച്ഛന്‍ പേരക്കുട്ടിയുടെ വെട്ടേറ്റ് മരിച്ചു. പള്ളം എസ്റ്റേറ്റ് പടിയിൽ ചക്കൻ ചിറയ്‌ക്ക് സമീപം വളേരിപ്പടി വീട്ടിൽ അയ്യപ്പന്‍ (75) ആണ് മരിച്ചത്. സംഭവത്തില്‍ അയ്യപ്പന്റെ മകളുടെ മകന്‍ രാഹുലിനെ ചെറുതുരുത്തി പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഞായറാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം. മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയിലായിരുന്ന രാഹുൽ ശനിയാഴ്ചയാണ് ചേലക്കരയിലെ വീട്ടിലെത്തിയത്. ഞായറാഴ്ച രാവിലെ അമ്മയോടൊപ്പം ദേശമംഗലത്തെ വീട്ടിലുമെത്തി. അയ്യപ്പന്റെ ഭാര്യയും മകളും അയൽ വീട്ടിൽ പോയ സമയത്ത് വെട്ടുകത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഫോറൻസിക് വിഭാഗവും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. Read on deshabhimani.com