ജിഎസ്‌ടി വിഹിതം ലഭിച്ചില്ലെങ്കില്‍ മറ്റു സംസ്ഥാനങ്ങളുമായി ചേര്‍ന്ന് സുപ്രീംകോടതിയെ സമീപിക്കും: ഐസക്



ആലപ്പുഴ> സംസ്ഥാനത്തിനു ലഭിക്കാനുള്ള ജിഎസ്‌ടി വിഹിതം ലഭിച്ചില്ലെങ്കില്‍ മറ്റു സംസ്ഥാനങ്ങളുമായി ചേര്‍ന്ന് സുപ്രീംകോടതിയെ സമീപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്.  അടുത്തുചേരുന്ന ജിഎസ്‌ടി കൗണ്‍സിലില്‍ ഉന്നയിച്ചശേഷമാകും  നിയമനടപടികളിലേക്കു നീങ്ങുകയെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.     കേന്ദ്രത്തില്‍നിന്നു സംസ്ഥാനത്തിനു ലഭിക്കാനുള്ള ജിഎസ്ടി വിഹിതം ഈ മാസം 3200 കോടിയായി ഉയര്‍ന്നു. ഉടന്‍ അതു ലഭിച്ചില്ലെങ്കില്‍ സംസ്ഥാനം കടുത്തസാമ്പത്തിക പ്രതിസന്ധിയിലാകും. ഈതുക എപ്പോള്‍തരുമെന്നുപോലും കേന്ദ്രം പറയുന്നില്ല. ജി.എസ്‌ടി കൗണ്‍സില്‍ വിളിക്കാമെന്നുമാത്രമാണ് പറയുന്നത്. സംസ്ഥാനങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലാകുന്നതോടെ രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ച താഴ്ന്നനിരക്കായ 4.5 ല്‍നിന്ന് ഇനിയും താഴും. ഫെഡറല്‍ സംവിധാനത്തെപോലും കേന്ദ്രംമാനിക്കുന്നില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍പോലും ഇക്കാര്യത്തില്‍ കേന്ദ്രത്തിനെതിരാണ്; മന്ത്രി പറഞ്ഞു.   Read on deshabhimani.com

Related News