ഗുരുവായൂരിലെ ഉദയാസ്തമയ പൂജ: സുപ്രീംകോടതി നോട്ടീസയച്ചു
ന്യൂഡൽഹി ഗുരുവായൂർ ക്ഷേത്രത്തിലെ വൃശ്ചികമാസ ഏകാദശിയിലെ ഉദയാസ്‌തമന പൂജ മാറ്റിയതിൽ ഗുരുവായൂർ ഭരണസമിതിക്കും തന്ത്രിക്കും സംസ്ഥാന സർക്കാരിനും സുപ്രീംകോടതി നോട്ടീസ്. ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, രാജേഷ് ബിന്ദൽ എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി. നാലാഴ്‌ചയ്‌ക്കകം മറുപടി നൽകണം. പൂജ തുലാം മാസത്തിലെ ഏകാദശി നാളിലേക്ക് മാറ്റിയത് ശരിവച്ച ഹൈക്കോടതി ഉത്തരവിനെതിരെ പുഴക്കര ചേന്നാസ് ഇല്ലത്തെ അംഗങ്ങളാണ് ഹർജി സമർപ്പിച്ചത്. പ്രതിഷ്‌ഠയുടെ ചൈതന്യം വർധിപ്പിക്കാനാണ് പൂജയെന്നും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്നുവെന്ന പേരിൽ അത് മാറ്റേണ്ടതില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. കലണ്ടർ പ്രകാരമുള്ള നിത്യപൂജകളിൽ മാറ്റം പാടില്ല. അതേസമയം, പൂജമാറ്റിയതിൽ മാനേജിങ് കമ്മിറ്റിയുടെ വിശദീകരണം ആഴത്തിൽ പരിശോധിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. തന്ത്രിയുടെ അഭിപ്രായംകൂടി പരിഗണിച്ചശേഷമാണ് പൂജ മാറ്റിയതെന്ന് ഭരണസമിതി അറിയിച്ചു. Read on deshabhimani.com