ഹജ്ജ്: അപേക്ഷാസമർപ്പണം നടത്തി



നെടുമ്പാശേരി സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025ലെ ഹജ്ജ് കർമത്തിനായി പുറപ്പെടുന്ന ഹാജിമാരുടെ അപേക്ഷാസമർപ്പണം വഖഫ് ബോർഡ് ഓഫീസിൽ നടത്തി. മൂവായിരത്തോളം അപേക്ഷകളും അനുബന്ധരേഖകളും സ്വീകരിച്ചു. ജില്ലാ ഹജ്ജ് ട്രെയിനിങ് ഓർഗനൈസർമാരുടെ നേതൃത്വത്തിൽ ഹാജിമാരിൽനിന്ന് അപേക്ഷ സ്വീകരിച്ച് സബ്മിറ്റ് ചെയ്യുന്നതിന് സൗകര്യം ഏർപ്പെടുത്തിയിരുന്നു. ഇത് ഹാജിമാർക്ക് സഹായമായി . വഖഫ് ബോർഡ് ഓഫീസിൽ നടന്ന അപേക്ഷ സ്വീകരിക്കൽ വഖഫ് ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്തു. ഹജ്ജ് ഒഫിഷ്യൽ പി കെ അസ്സയിൻ, വഖഫ് ബോർഡ് ജൂനിയർ സൂപ്രണ്ട് മുഹമ്മദ് സഹീർ, സി പി മുഹമ്മദ് ജസീം, കെ പി നജീബ്, കെ നബീൽ, ടി കെ സലിം, എൻ പി ഷാജഹാൻ, ഹജ്ജ് ട്രെയിനിങ് ഓർഗനൈസർ ജസിൽ തോട്ടത്തിക്കുളം എന്നിവർ പങ്കെടുത്തു. ഞായറാഴ്ച കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിലും അപേക്ഷ സ്വീകരിക്കും. 23 വരെ കരിപ്പൂർ ഹജ്ജ് ഹൗസിലും കോഴിക്കോട് പുതിയറ ഓഫീസിലും ഹജ്ജ് അപേക്ഷ സ്വീകരിക്കും. Read on deshabhimani.com

Related News