അംഗപരിമിതരല്ല ഇനി "ഭിന്നശേഷിക്കാർ'
തൃശൂർ ഭിന്നശേഷിക്കാരെ അംഗപരിമിതരെന്നോ വികലാംഗരെന്നോ അഭിസംബോധന ചെയ്യരുതെന്ന് സംസ്ഥാന സർക്കാർ ഉത്തരവ്. ഭിന്നശേഷിക്കാർ എന്ന പദം മാത്രം ഉപയോഗിക്കാനാണ് നിർദ്ദേശം. ഭിന്നശേഷിക്കാരായ സർക്കാർ ജീവനക്കാരുടെ സ്പാർക്ക് പ്രൊഫൈലിൽ പിഎച്ച് (ഫിസിക്കലി ഹാൻഡികാപ്പെഡ്) എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ഭാഗങ്ങളിൽ ഡിഎ (ഡിഫ്രന്റലി ഏബിൾഡ്) എന്ന് രേഖപ്പെടുത്തും. കേരള സർവീസ് ചട്ടങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന ഡിസേബിൾഡ്, ഫിസിക്കലി/മെന്റലി ഏബിൾഡ് എന്നീ വാക്കുകൾക്ക് പകരം ഡിഫ്രന്റലി ഏബിൾഡ് എന്ന വാക്ക് ഉപയോഗിക്കണം. ഇതിനായി സർവീസ് രേഖകളിലും സ്‌പാർക്ക് സോഫ്റ്റ് വെയറിലും ആവശ്യമായ മാറ്റം വരുത്താനും നിർദ്ദേശമുണ്ട്. Read on deshabhimani.com