കൈത്തറി യൂണിഫോം പദ്ധതിക്ക് 30 കോടി; അങ്കണവാടി സേവന പദ്ധതികൾക്കായി 87.13 കോടി
തിരുവനന്തപുരം > ഓണത്തോടനുബന്ധിച്ച് കൈത്തറി സ്‌കൂൾ യൂണിഫോം പദ്ധതിക്കായി 30 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സർക്കാർ, എയഡഡ് പ്രൈമറി, അപ്പർ പ്രൈമറി വിദ്യാർഥികൾക്ക് സൗജന്യ യൂണിഫോം നെയ്‌തു നൽകിയ കൈത്തറി തൊഴിലാളികൾക്ക് കൂലി വിതരണത്തിനായാണ് തുക ലഭ്യമാക്കിയത്. അങ്കണവാടി സേവന പദ്ധതികൾക്കായി 87.13 കോടി രൂപ അനുവദിച്ചു. പൊതു, പട്ടിക വിഭാഗ സേവനങ്ങൾക്കായാണ് തുക ലഭ്യമാക്കിയത്. Read on deshabhimani.com