പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിലും കുഴൽപ്പണമിറക്കി



തൃശൂർ കഴിഞ്ഞ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിലും ബിജെപിക്കായി പണമിറങ്ങിയതായി വിവരം ലഭിച്ചിട്ടുണ്ടെന്ന്‌ മുൻ ഓഫീസ്‌ സെക്രട്ടറി തിരൂർ സതീശ്‌. ‘‘അതിനുശേഷമാണ്‌ താൻ ഓഫീസ്‌ സെക്രട്ടറിയായി എത്തിയത്‌. ചേറൂരിൽ ബിജെപി നേതാവ്‌ മുരളി കോളങ്ങാട്ടിന്റെ  വീട്ടിലാണ്‌ പണം സൂക്ഷിച്ചിരുന്നത്‌. ഇദ്ദേഹത്തിന്റെ ഭാര്യ നഗരസഭാ കൗൺസിലറായിരുന്നു.  ഈ പണം പിന്നീട്‌  നേതാക്കൾ കൊണ്ടുപോയി. എന്നാൽ അഞ്ചുലക്ഷം രൂപ കുറവുണ്ടെന്നുപറഞ്ഞ്‌  ചിലർ  ഭീഷണിപ്പെടുത്തിയതായി മുരളി പറഞ്ഞിട്ടുണ്ട്‌. ഈ തുകയ്‌ക്ക്‌ ചെക്ക്‌  വാങ്ങിയതായും  പറഞ്ഞു. ശോഭ നുണപറയുന്നു ഭവനവായ്പയുമായി ബന്ധപ്പെട്ട്‌ ശോഭ സുരേന്ദ്രൻ നുണ പറയുകയാണ്‌. ബിജെപി ജില്ലാകമ്മിറ്റി ഓഫീസ്‌ സെക്രട്ടറിയായിരുന്നപ്പോഴാണ്‌ ആധാരംവച്ച്‌ തൃശൂർ സർവീസ്‌ സഹകരണ ബാങ്കിൽനിന്ന്‌ 19 ലക്ഷംരൂപയുടെ ഭവന വായ്പയെടുത്തത്‌. 2023 മേയിലാണ്‌  ഓഫീസ്‌ സെക്രട്ടറി സ്ഥാനം സ്വയം ഒഴിഞ്ഞത്‌. 2023 മെയ്‌ 24ശേഷം ഇതുവരെ പണം അടച്ചിട്ടില്ല. 17,36,014 രൂപ കുടിശികയാണ്‌. ബാങ്ക്‌ രേഖകൾ പരിശോധിച്ചാൽ ഇത്‌ വ്യക്തമാണ്‌. സിപിഐ എം സഹായത്തോടെ  വായ്പ തിരിച്ചടച്ചെന്ന്‌ ശോഭ പറഞ്ഞത്‌ കള്ളമാണ്‌. ശോഭയെ ബിജെപി ഓഫീസിൽ വിലക്കി ശോഭ സുരേന്ദ്രന്റെ വാർത്താ സമ്മേളനത്തിന്‌ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ്‌ വിട്ടുകൊടുക്കരുതെന്ന്‌  ജില്ലാ പ്രസിഡന്റ്‌ കെ കെ അനീഷ്‌ കുമാർ പറഞ്ഞിരുന്നു. ഓഫീസ്‌ റൂം പൂട്ടിയിടാനും നിർദേശിച്ചു. അതിന്‌ കഴിയില്ലെന്നും നേരിട്ട്‌ പറയാനും പറഞ്ഞു. എല്ലാ സമയത്തും ശോഭയെ ജില്ലാ പ്രസിഡന്റാണ്‌ ദ്രോഹിച്ചത്‌. അവർക്കുവേണ്ടിയാണ്‌ ഇപ്പോൾ ശോഭ രംഗത്തുവന്നിട്ടുള്ളത്‌. അതിൽ സഹതാപം ഉണ്ട്‌.  ചായ വാങ്ങിക്കൊടുക്കുന്ന ഓഫീസ്‌ സെക്രട്ടറിയാണോ കോടികൾക്ക്‌ കാവലിരുന്നത്‌ എന്നാണ്‌ വി മുരളീധരന്റെ ആക്ഷേപം. കണ്ണൂരിൽ സംഘർഷം നടന്നപ്പോൾ ഡൽഹിയിലേക്ക്‌ ഓടിപ്പോയ ആളാണ്‌ മുരളീധരൻ’’–- സതീശ്‌ ആരോപിച്ചു. Read on deshabhimani.com

Related News