തൃശൂർ കുറുമാലിപ്പുഴയിൽ തലയില്ലാത്ത മൃതദേഹം



​പുതുക്കാട് > ​തൃശൂർ കുറുമാലിപ്പുഴയിൽ തലയില്ലാത്ത മൃതദേഹം. ഞായറാഴ്ച ഉച്ചയോടെയാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടത്. സമീപവാസികളായ വഞ്ചിക്കാരാണ് ചാക്ക് ആദ്യം കാണുന്നത്. വഞ്ചിക്കാക്ക് സംശയം തോന്നിയതോടെ പുതുക്കാട് പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്.  കൂടുതൽ വിവരങ്ങൾ ലഭ്യമല്ല, അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. Read on deshabhimani.com

Related News