വിനോദയാത്രയ്ക്ക് പോയ പതിനാലുകാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു



കോഴിക്കോട്> കുടുംബത്തിനൊപ്പം വിനോദയാത്രയ്ക്ക് പോയ പതിനാലുകാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഇന്നലെ വൈകിട്ട് ഊട്ടിയിലാണ് സംഭവം. തിരുവങ്ങൂര്‍ കോയാസ് ക്വാട്ടേഴ്സില്‍ അബ്ദുല്ല കോയയുടെയും കാട്ടിലപീടികമണ്ണാറയില്‍ സൈഫുന്നീസയുടെയും മകന്‍ യൂസഫ് അബ്ദുല്ലയാണ് മരിച്ചത്. തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് യൂസഫ് അബ്ദുല്ല. പിതാവ് അബ്ദുല്ലക്കോയ ദുബായിലാണ്. അമീന്‍ അബ്ദുല്ല, ഫാത്തിമ അബ്ദുല്ല എന്നിവര്‍ സഹോദരങ്ങളാണ്.     Read on deshabhimani.com

Related News