തുണയാകാൻ "ഹൃദയപക്ഷം'



കൊച്ചി എ പി വർക്കി ഹാർട്ട്‌കെയർ സെന്ററും കനിവ്‌ പെയിൻ ആൻഡ്‌ പാലിയേറ്റീവ്‌ ജില്ലാ കമ്മിറ്റിയും ചേർന്ന്‌ എ പി വർക്കി മിഷൻ ആശുപത്രിയിൽ നടത്തുന്ന ഹൃദ്‌രോഗചികിത്സാ പദ്ധതി ‘ഹൃദയപക്ഷം’ തുടങ്ങി. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന 101 പേർക്ക്‌ സൗജന്യമായി ആൻജിയോപ്ലാസ്‌റ്റി ചെയ്‌തുനൽകുന്ന പദ്ധതിയാണ്‌ ഹൃദയപക്ഷം. ആരക്കുന്നം എ പി വർക്കി മിഷൻ ആശുപത്രിയിൽ ആരോഗ്യമന്ത്രി വീണാ ജോർജ്‌ ഉദ്‌ഘാടനം ചെയ്തു. കനിവ്‌ ജില്ലാ പ്രസിഡന്റ്‌ സി എൻ മോഹനൻ അധ്യക്ഷനായി. എ പി വർക്കി മിഷൻ വൈസ്‌ ചെയർമാൻ ഡോ. ജോ ജോസഫ്‌ പദ്ധതി വിശദീകരിച്ചു. 16 ഏരിയ കമ്മിറ്റികള്‍വഴി അർഹരായവരെ കണ്ടെത്തി മെഡിക്കൽ പാനലിന്റെ പരിശോധനയ്‌ക്കുശേഷമാണ്‌ പദ്ധതി ഗുണഭോക്താക്കളെ കണ്ടെത്തുന്നത്‌. എ പി വർക്കി മിഷൻ ചെയർമാൻ പി ആർ മുരളീധരൻ, കനിവ്‌ ജില്ലാ സെക്രട്ടറി എം പി ഉദയൻ, എ പി വർക്കി മിഷൻ ട്രഷറർ ടി സി ഷിബു, ഡയറക്‌ടർമാരായ പി ബി രതീഷ്‌, എൻ കൃഷ്ണപ്രസാദ്, പി വാസുദേവൻ, ജെസി പീറ്റർ, സെക്രട്ടറി അഡ്വ. കെ വിജയകുമാർ, എ പി വർക്കി ഹാർട്ട്‌കെയർ സെന്റർ ഡയറക്‌ടർ ഡോ. സജി സുബ്രഹ്മണ്യൻ, അഡ്വൈസറി കമ്മിറ്റി ചെയർമാൻ സജി കെ ഏല്യാസ്‌, കൂത്താട്ടുകുളം നഗരസഭാ ചെയർപേഴ്സൺ വിജയ ശിവൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ എം ആർ രാജേഷ്, സജിത മുരളി, കെ ആർ ജയകുമാർ, പിറവം നഗരസഭാ വൈസ് ചെയർമാൻ കെ പി സലിം തുടങ്ങിയവർ സംസാരിച്ചു.   മാതൃകാപരമായ പദ്ധതിയെന്ന് മന്ത്രി കൊച്ചി സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന 101 പേർക്ക്‌ സൗജന്യമായി ആൻജിയോപ്ലാസ്‌റ്റി ചെയ്‌തുനൽകുന്ന "ഹൃദയപക്ഷം' മാതൃകാ പദ്ധതിയാണെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോർജ്‌ പറഞ്ഞു. ആർദ്രം മിഷനിലൂടെ രോഗികൾക്ക്‌ കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ ലഭ്യമാക്കാൻ വിവിധ പദ്ധതികൾ സർക്കാർ നടപ്പാക്കുന്നുണ്ടെങ്കിലും അത്തരം സഹായം ലഭിക്കാതെപോകുന്ന അർഹരായ രോഗികൾക്ക്‌ ചികിത്സയും ഉറപ്പാക്കാൻ ഹൃദയപക്ഷംപോലുള്ള പദ്ധതികൾക്കാകും. സാന്ത്വനപരിചരണ രംഗത്തും വലിയ മുന്നേറ്റമാണ്‌ കേരളത്തിലുള്ളത്‌. കനിവ്‌ പെയിൻ ആൻഡ്‌ പാലിയേറ്റീവ്‌ നടത്തുന്ന പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു.   Read on deshabhimani.com

Related News