ശക്തമായ മഴ; എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നു



തിരുവനന്തപുരം > ഫെയ്ൻജൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കേരളത്തിൽ മഴ കനക്കുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീനം കാരണം  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ അതീവ തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വയനാട്‌, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ അവധി പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നു. തിങ്കളാഴ്‌ച എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കാസർകോട്‌ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്‌. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്‌ക്കുള്ള സാധ്യതയുണ്ട്‌. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ തിങ്കളാഴ്‌ചയും ചൊവ്വാഴ്ച തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിലും കേന്ദ്രകാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്‌ച മധ്യ, തെക്കൻ ജില്ലകളിൽ ശക്തമായ മഴ ലഭിച്ചിരുന്നു. ശബരിമലയിൽ മഴയും മൂടൽ മഞ്ഞും മൂലം തിരക്ക്‌ കുറവായിരുന്നു. ശക്തമായ മഴ തുടരുന്നതിനാൽ മലയോര ജില്ലകളിലേക്കുള്ള രാത്രി യാത്രയ്‌ക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിനും നിയന്ത്രണമുണ്ട്‌. ഞായർ ഉച്ചയോടെയാണ്‌ ചുഴലിക്കാറ്റിന്റെ കരതൊടൽ പ്രക്രിയ പൂർത്തിയായത്‌. ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്‌   Read on deshabhimani.com

Related News