ശക്തമായ മഴ: മലപ്പുറം കരുവാരക്കുണ്ടിൽ മലവെള്ളപ്പാച്ചിൽ



മലപ്പുറം > ശക്തമായ മഴയെത്തുടർന്ന് മലപ്പുറം കരുവാരക്കുണ്ടിൽ മലവെള്ളപ്പാച്ചിൽ. കല്ലൻ പുഴ, ഒലിപ്പുഴ തുടങ്ങിയയിടങ്ങളിലും വിവിധ തോടുകളിലുമാണ് മലവെള്ളപ്പാച്ചിലുണ്ടായത്. മലപ്പുറത്തിന്റെ മലയോര മേഖലയിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. മലപ്പുറത്ത് ഇന്ന് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.  Read on deshabhimani.com

Related News