വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരും



തിരുവനന്തപുരം > വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരും. അടുത്ത മൂന്നു മണിക്കൂറിൽ ആലപ്പുഴ, എറണാകുളം,തൃശൂർ,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസറ​ഗോഡ് എന്നീ ജില്ലകളിൽ മഴയ്ക്കും 40 കിലോ മീറ്റർ വരെ വേ​ഗതയിൽ വീശിയടിക്കാവുന്ന കാറ്റിനും സാധ്യത. മലപ്പുറം,വയനാട്,കോഴിക്കോട്,കാസർ​ഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട് ഒറ്റപ്പെട്ട മഴ തുടരും. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,കോട്ടയം,ഇടുക്കി ജില്ലകളിൽ നേരിയ മഴ പെയ്യുമെന്നും അധികൃതർ അറിയിച്ചു. Read on deshabhimani.com

Related News