ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്:ഹര്‍ജിയില്‍ ചൊവ്വാഴ്ച ഹൈക്കോടതി വിധി പറയും



കൊച്ചി> ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ചൊവ്വാഴ്ച ഹൈക്കോടതി വിധി പറയും. സംസ്ഥാന വനിത കമ്മീഷനു പിന്നാലെ കേസില്‍ കക്ഷി ചേര്‍ന്ന ഡബ്ല്യുസിസിയും റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച ഹര്‍ജിക്കാരുടെ നടപടി ഏറെ സംശയാസ്പദമെന്നാണു ഡബ്ല്യുസിസിയുടെ വാദം.   ഹര്‍ജിക്കാരന്റെയും വിവരാവകാശ കമ്മിഷനും സര്‍ക്കാരും ഉള്‍പ്പടെയുള്ള എതിര്‍കക്ഷികളുടെയും വാദം പൂര്‍ത്തിയായ സാഹചര്യത്തിലാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി. അതേസമയം, രഹസ്യമായി സൂക്ഷിക്കേണ്ട വിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എല്ലാ ഭാഗങ്ങളുടെയും വാദം കേട്ട സാഹചര്യത്തില്‍ ഹര്‍ജിയില്‍ ചൊവ്വാഴ്ച വിധി പറയാമെന്നാണു ഹൈക്കോടതി ജസ്റ്റിസ് വിജി അരുണ്‍ വ്യക്തമാക്കിയിരിക്കുന്നത്.   Read on deshabhimani.com

Related News